30 ലക്ഷത്തിന്‍റെ നിരോധിച്ച നോട്ട് പിടികൂടി ; മൂന്നുപേര്‍ അറസ്റ്റില്‍

291

ചാവക്കാട്: 30 ലക്ഷത്തിന്‍റെ നിരോധിക്കപ്പെട്ട നോട്ടുകളുമായി മൂന്നുപേര്‍ പിടിയില്‍. ആയിരവും അഞ്ഞൂറും അടങ്ങുന്ന നോട്ടുകളാണ് പിടിച്ചെടുത്തത്. കൊല്ലം പുനലൂര്‍ സ്വദേശി സജികുമാര്‍, തിരുവനന്തപുരം വര്‍ക്കല സ്വദേശി എസ്.കെ മണി, തൃശൂര്‍ കൊരട്ടി അഭിലാഷ് എന്നിവരെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഗുജറാത്തില്‍ നിന്നാണ് പണം എത്തിയതെന്ന് പ്രതികള്‍ പോലീസിന് മൊഴി നല്‍കി.പ്രതികളില്‍ ഒരാളായ സജികുമാര്‍ ഗുജറാത്തില്‍ ഇലക്‌ട്രിക്കല്‍ കരാര്‍ ജോലിക്കാരനാണ്. ഇയാള്‍ക്ക് മണിയുമായും മണിക്ക് അഭിലാഷുമായുമുള്ള ബന്ധമാണ് മൂവരേയും ഒന്നിപ്പിച്ചത്. 30 ലക്ഷം നിരോധിക്കപ്പെട്ട നോട്ട് നല്‍കിയാല്‍ പകരം ഏഴര ലക്ഷം അസല്‍ നോട്ട് നല്‍കാമെന്ന അഭിലാഷിന്‍റെ ഉറപ്പിലാണ് ഇവര്‍ ഗുരുവായൂരിലേക്ക് പണം എത്തിച്ചത്. കൊരട്ടിയില്‍ തടി ബിസിനസുകാരനാണ് അഭിലാഷ്. ഇത്തരത്തില്‍ പണമിടപാട് സംഘങ്ങളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. എസ്.കെ.മണി വര്‍ക്കലയില്‍ ട്യൂട്ടോറിയല്‍ കോളജ് അധ്യാപകനാണ്.

NO COMMENTS