13 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി

226

രാമേശ്വരം: സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ചു ശ്രീലങ്കന്‍ നാവികസേന 13 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പിടികൂടി. രാമേശ്വരത്തിനു സമീപത്തു മത്സ്യബന്ധനം നടത്തിയ തമിഴ് നാട് സ്വദേശികളെ ഞായറാഴ്ച പുലര്‍ച്ചെയാണ് പിടികൂടിയത്. മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളും ശ്രീലങ്കന്‍ നാവികസേന പിടിച്ചെടുത്തു.സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച്‌ ഡിസംബര്‍ 11ന് 27 മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്കന്‍ നാവികസേന പിടികൂടിയത്.