ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പിതാവ് അടക്കം നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു

285

ചേര്‍ത്തല : ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പിതാവ് അടക്കം നാല് പേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തിലെ അസ്വാഭാവികതയെ തുടര്‍ന്ന് സ്കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. പെണ്‍കുട്ടിയുടെ അമ്മ തൊഴിലുറപ്പ് ജോലിക്ക് പോകുമ്പോഴാണ് പിതാവ് പീഡിപ്പിച്ചിരുന്നത്. ടിവി കാണാന്‍ വന്നപ്പോഴാണ് ബന്ധുവായ അയല്‍വാസി പീഡിപ്പിച്ചിരുന്നത്. മറ്റ് രണ്ട് പ്രതികളും പെണ്‍കുട്ടിയുടെ അയല്‍വാസികളാണ്. രണ്ട് വര്‍ഷം തുടര്‍ച്ചയായി പെണ്‍കുട്ടി പീഡനത്തിനിരയായി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവും തണ്ണീര്‍മുക്കം സ്വദേശിയുമായ മനോജ് (55), ബന്ധു നാരായണന്‍ നായര്‍ (69), അയല്‍വാസികളായ ഗിരീഷ് (24), പ്ലസ് ടു വിദ്യാര്‍ത്ഥി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.