ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകം ; മൂന്ന് പേര്‍ അറസ്റ്റില്‍

241

തൃശൂര്‍: ഗുരുവായൂരില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ആനന്ദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ഗുരുവായൂര്‍ നെന്മിനി സ്വദേശികളായ ഫായിസ്, ജിതേഷ്, കാര്‍ത്തിക്ക് എന്നിവരാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ ഗുരുവായൂരില്‍ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. നാല് വര്‍ഷം മുമ്ബ് ഗുരുവായൂരില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ഫാസിലിന്റെ സഹോദരനാണ് ഫായിസ്. ഫാസില്‍ വധക്കേസിലെ രണ്ടാം പ്രതിയായിരുന്നു ആനന്ദ്. ഫായിസിന്റെ കാറിലെത്തിയാണ് അക്രമി സംഘം ആനന്ദിനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. സംഭവശേഷം കാര്‍ ഉപേക്ഷിച്ച അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു. ഗുരുവായൂരില്‍ തന്നെയുള്ള ബന്ധുവീടുകളിലായിരുന്നു ഇവര്‍ ഒളിവില്‍ കഴിഞ്ഞത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുന്നു.

NO COMMENTS