ഐഎസ് ബന്ധം : നാല് പേര്‍ കൂടി കണ്ണൂരില്‍ അറസ്റ്റില്‍

261

ക​ണ്ണൂ​ര്‍: ഐ​ എ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന നാല് പേര്‍ കൂടി കണ്ണൂരില്‍ അറസ്റ്റില്‍. ച​ക്ക​ര​ക്ക​ല്ലി​ല്‍ നി​ന്ന് ര​ണ്ടു​പേ​രെ​യും വ​ള​പ​ട്ട​ണ​ത്ത് നി​ന്ന് ര​ണ്ടു​ പേ​രെ​യു​മാ​ണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ഐ​എ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റി​ലാ​യ അ​ഞ്ചു​പേ​രു​മാ​യി ഇ​വ​ര്‍​ക്കു ബ​ന്ധ​മു​ള്ള​താ​യി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​റ​സ്റ്റി​ലാ​യ​വ​ര്‍​ക്ക് പാ​സ്പോ​ര്‍​ട്ട്, വീ​സ, യാ​ത്രാരേ​ഖ​ക​ള്‍ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ച്‌ കൊ​ടു​ത്ത​തി​ല്‍ ക​സ്റ്റ​ഡി​യി​ലാ​യ​വ​ര്‍​ക്ക് പ​ങ്കു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. യാ​ത്രാ രേ​ഖ​ക​ളും പാ​സ്പോ​ര്‍​ട്ടും ത​യാ​റാ​ക്കി ന​ല്‍​കി​യ ക​ണ്ണൂ​രി​ലെ ചി​ല ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​ക​ളി​ല്‍ അ​ന്വേ​ഷ​ണ സം​ഘം ക​ഴി​ഞ്ഞ​ദി​വ​സം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

NO COMMENTS