കോഴിക്കോട് പട്ടാപ്പകല്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍

180

കോഴിക്കോട് : കോഴിക്കോട് ഇടവഴിയില്‍ വെച്ച്‌ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച്‌ സംഭവത്തില്‍ പ്രതി പിടിയില്‍. കൊയിലാണ്ടിയില്‍ വെച്ചാണ് കോഴിക്കോട് വെള്ളയില്‍ സ്വദേശി ജംഷീദ് എന്ന ആളെ കസ്റ്റഡിയില്‍ എടുത്തത്. വൈകിട്ടോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
2 ദിവസം മുന്‍പാണ് പട്ടാപ്പകല്‍ കോഴിക്കോട് നഗരമദ്ധ്യത്തില്‍ പെണ്‍കുട്ടിയെ ഇയാള്‍ കടന്നു പിടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. പെണ്‍കുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. 354-ാം വകുപ്പ് അനുസരിച്ച്‌ സ്ത്രീത്വത്തെ അപമാനിയ്ക്കാന്‍ ശ്രമിച്ചതിനാണ് കേസ്.തൊട്ടടുത്ത സി സി ടി വിയിലെ ദൃശ്യമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്.

NO COMMENTS