പെരുമ്പാവൂരില്‍ വാഹനത്തില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി ; മൂന്ന് പേര്‍ പിടിയില്‍

183

പെരുമ്പാവൂര്‍ : പെരുമ്പാവൂരിനു സമീപം വാഹനത്തില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി. 123 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തു. പൊലീസ്, എക്സൈസ് സംഘം സംയുക്തമായാണ് പരിശോധന നടത്തി കഞ്ചാവ് പിടികൂടിയത്. വാഹനത്തിന്റെ രഹസ്യ അറിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. തൃശൂര്‍ സ്വദേശിയായ ജോബി, കാഞ്ഞിരപ്പിള്ളി സ്വദേശി വിനോദ്, മുനിയറ സ്വദേശി മാത്യു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

NO COMMENTS