കൈക്കൂലി വാങ്ങിയ വനിതാ ജഡ്ജി കുടുങ്ങി

237

ന്യൂഡല്‍ഹി• വസ്തുതര്‍ക്ക കേസില്‍ കക്ഷിക്ക് അനുകൂല തീരുമാനമെടുക്കാന്‍ അഡ്വക്കറ്റ് കമ്മിഷണറില്‍ നിന്ന് അഞ്ചുലക്ഷം രൂപ കൈക്കൂലി കൈപ്പറ്റിയ തിസ് ഹിസാരി കോടതി സീനിയര്‍ ജഡ്ജി രചന തിവാരി ലഖന്‍പാല്‍, ഭര്‍ത്താവ് അലോക് ലഖന്‍പാല്‍, അഡ്വക്കറ്റ് വിശാല്‍ മെഹന്‍ എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തു. കക്ഷിയില്‍നിന്നു വാങ്ങിയ പണം കൈമാറുന്നതിനിടയിലാണ് ഇവര്‍ സിബിഐയുടെ വലയില്‍ കുരുങ്ങിയത്. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തു പണം കണ്ടുകെട്ടി.