ആക്രമിക്കപ്പെട്ട നടിയുടെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍

179

കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍. എടവനക്കാട് ഞാറയ്ക്കല്‍ സ്വദേശിയായ നിസാറാണ് പിടിയിലായത്. ഇതിനു പല സിനിമാ നടിമാരുടെയും അപകീര്‍ത്തികരമായ വീഡിയോ ഇയാള്‍ പ്രചരിപ്പിച്ചിട്ടുണ്ട്. പണം വാങ്ങിയാണ് ഇയാള്‍ വീഡിയോ മറ്റുള്ളവര്‍ക്ക് പകര്‍ത്തി നല്‍കിയിരുന്നത്. ഐടി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.