ഇടുക്കിയില്‍ 20 കോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടി

257

കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ കോടികളുടെ ഹാഷിഷ് ഓയില്‍ വേട്ട. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 20 കോടി രൂപ വിലവരുന്ന 17 കിലോ ഹാഷിഷ് ഓയിലാണ് പിടികൂടിയത്. സംഭവത്തില്‍ ശിവസേന നേതാവും അഭിഭാഷകനുമുള്‍പ്പെടെ മൂന്നു പേര്‍ പോലീസ് കസ്റ്റഡിയിലായി. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പോലീസ് അറിയിച്ചു.