കൊല്ലത്ത് വ്യാപാരിയെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവ് അറസ്റ്റില്‍

175

കൊല്ലം: കൊല്ലത്ത് വ്യാപാരിയെ ഭീഷണിപ്പെടുത്തിയ കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍. കൊല്ലം ജില്ലാ ഭാരവാഹിയായ സുഭാഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തന്നെ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് കച്ചവടക്കാരന്‍ ചവറ പോലീസില്‍ കേസ് നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുകയും, ഫോണ്‍ സംഭാഷണം പോലീസ് പരിശോധിച്ചതിന്റെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്.