ചങ്ക്സ് സിനിമയുടെ വ്യാജന്‍ പ്രചരിപ്പിച്ച രണ്ട് പേര്‍ അറസ്റ്റില്‍

231

തൃശ്ശൂര്‍: ചങ്ക്സ് സിനിമയുടെ വ്യാജന്‍ പ്രചരിപ്പിച്ച രണ്ട് പേര്‍ അറസ്റ്റില്‍. എരുമപ്പെട്ടി സ്വദേശികളായ യുവാക്കളാണ് അറസ്റ്റിലായത്. വടക്കാഞ്ചേരി ന്യൂരാഗം തിയേറ്ററില്‍ നിന്നാണ് ഇവര്‍ ചിത്രം പകര്‍ത്തിയതെന്ന് ചങ്ക്സിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. പകര്‍ത്തിയ പകര്‍പ്പ് മെസേജിങ് ആപ്ലിക്കേഷനായ ടെലിഗ്രാം വഴി അവര്‍ പ്രക്ഷേപണം ചെയ്യുകയായിരുന്നു. സൈബര്‍ സെല്‍ ആണ് അന്വേഷണം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ കുടുങ്ങാനുണ്ടെന്നും ചിത്രം പ്രദര്‍ശിപ്പിച്ചവര്‍ക്കെതിരെ നടപടി എടുക്കുമെന്നും ചങ്ക്സ് സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞു.