മഹാരാജാസ് കോളേജിലെ സംഘര്‍ഷം : പതിനഞ്ച് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

198

കൊച്ചി: മഹാരാജാസ് കോളേജില്‍ ഇന്ന് വൈകിട്ടുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പതിനഞ്ച് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. 60 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്. വൈകിട്ട് നവാഗതരെ സ്വാഗതം ചെയ്യുന്ന പരിപാടിക്കിടെയായിരുന്നു സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ എ.സി.പി അടക്കം ഒന്‍പത് പൊലീസ് ഉദ്യേഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു.