2.71 കോടിയുടെ അസാധുനോട്ടുകളുമായി അഞ്ച് പേര്‍ അറസ്റ്റില്‍

237

കൊച്ചി: 2.71 കോടി രൂപയുടെ അസാധു നോട്ടുകളുമായി സ്ത്രീയടക്കം അഞ്ച് പേര്‍ അറസ്റ്റില്‍. നാലു ബാഗുകളിലായാണ് പണം കണ്ടെടുത്തത്. മലപ്പുറത്തു നിന്നും പെരുമ്പാവൂരിലേക്ക് ആഡംബര കാറില്‍ സഞ്ചരിക്കവെയാണ് ഇവരെ പോലീസ് പിടി കൂടിയത്. ആയിരത്തിന്റെ 122 കെട്ട് നോട്ടും അഞ്ഞൂറിന്റെ 299 കെട്ട് നോട്ടുമാണ് കണ്ടെടുത്തത്. കടമറ്റം സ്വദേശി അനൂപ്, കുറുപ്പംപടി സ്വദേശി നിധിന്‍, ആലുവ ചുണങ്ങംവേലി സ്വദേശി ജിജു, മലപ്പുറം രണ്ടത്താണി സ്വദേശികളായ അലി, അമീര്‍, ആലുവ തോട്ടമുഖത്ത് തയ്യല്‍ യൂണിറ്റ് നടത്തുന്ന മലപ്പുറം സ്വദേശിനി ലൈല പരീദ് എന്നിവരാണ് അറസ്റ്റിലായത്.