വിവാഹ വാഗ്ദാനം നല്‍കി പീഡനം : മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

193

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന സഹപ്രവര്‍ത്തകയുടെ പരാതിയില്‍ ദൃശ്യമാധ്യമപ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രമുഖ ചാനലിലെ വാര്‍ത്താ അവതാരകന്‍ അമല്‍ വിഷ്ണുദാസാണ് അറസ്റ്റിലായിരിക്കുന്നത്. അമല്‍ വിഷ്ണുദാസിനെ ചാനലില്‍ നിന്ന് സസ്പെന്റ് ചെയ്തുവെന്നും പരാതിക്കാരിയെ എല്ലാ അര്‍ത്ഥത്തിലും പിന്തുണയ്ക്കുമെന്നും ചാനല്‍ മാനേജ്മെന്റ് അറിയിച്ചു. വഞ്ചിയൂര്‍ പൊലീസാണ് അമലിനെ അറസ്റ്റ് ചെയ്തത്.