ഒ​രു കോ​ടി​യു​ടെ അ​സാ​ധു നോ​ട്ട് പിടികൂടി

201

പാ​ല​ക്കാ​ട്: ഒ​രു കോ​ടി​യു​ടെ അ​സാ​ധു നോ​ട്ട് പോലീസ് പിടികൂടി. അസാധു നോ​ട്ടു​ക​ള്‍ മാ​റ്റി​ക്കൊ​ടു​ക്കു​ന്ന സം​ഘമാണ് പോലീസ് പിടിയലായത്. പ​ത്തം​ഗ സം​ഘമാണ് നോ​ര്‍​ത്ത് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശാ​ധനയില്‍ കുടങ്ങിയത്. രഹസ്യ വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്നാ​യി​രു​ന്നു പോലീസ് പരിശോധന നടത്തിയത്. പാ​ല​ക്കാ​ട് ഒ​രു മാ​സ​ത്തി​നി​ടെ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ അസാധു നോട്ട് വേട്ടയാണിത്. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ 31 വരെ അസാധു നോട്ട് മാറാനുള്ള സമയം അനുവദിച്ചിട്ടുണ്ട്. ഇത് മു​ത​ലാ​ക്കി​യാ​ണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്.