പന്തളത്ത് വൃദ്ധ മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പിടിയില്‍

183

പത്തനംതിട്ട: പന്തളത്ത് വൃദ്ധരായ മാതാപിതാക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ മകനെ പോലീസ് കസ്റ്റഡിയിലെത്തു. പൊങ്ങലടി കാഞ്ഞിരവിളയില്‍ കെഎംജോണ്‍ (70), മാതാവ് ലീലാമ്മ ജോണ്‍ (63) എന്നിവരെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകന്‍ മാത്യൂസ് ജോണ്‍ (33)നെയാണ് പോലീസ് പിടികൂടിയത്.
ഇരുവരെയും കാണാതെ വന്നതോടെ മകനോട് ഇവരെക്കുറിച്ച്‌ പരിസരവാസികളും ബന്ധുക്കളും ചോദിച്ചിരുന്നു. എന്നാല്‍ ഇവര്‍ ധ്യാനത്തിന് പോയിരിക്കുകയാണെന്നാണ് ഇയാള്‍ മറുപടി നല്‍കിയത്. സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കൊലപ്പെടുത്തിയ ശേഷം ഇയാള്‍ പുരയിടത്തിന് സമീപമുള്ള കുഴിയില്‍ മൃതദേഹം മറവു ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.