വീടിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യാജമദ്യ നിര്‍മാണകേന്ദ്രം കണ്ടെത്തി

246

തൃശൂര്‍: കൊടുങ്ങല്ലൂര്‍ മതിലകത്ത് വ്യാജമദ്യ നിര്‍മാണകേന്ദ്രം കണ്ടെത്തി.
വീടിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യാജമദ്യകേന്ദ്രമാണ് കണ്ടെത്തിയത്. 128 കുപ്പി വ്യാജമദ്യം ഇവിടെനിന്ന് എക്സൈസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കുളിമുട്ടം സ്വദേശി നിതേഷ് എന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു.