പരസ്യ കശാപ്പില്‍ റിജില്‍ മാക്കുറ്റി ഉള്‍പ്പെടെ എട്ടു പേര്‍ അറസ്റ്റില്‍

272

കണ്ണൂർ: കണ്ണൂരിൽ ബീഫ് ഫെസ്റ്റിന്റെ ഭാഗമായി പരസ്യമായി മാടിനെ അറുത്ത കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ. കണ്ണൂർ സിറ്റി പൊലീസ് ആണ് റിജിൽ മാക്കുറ്റി ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. വളർത്തുമൃഗങ്ങളോടുള്ള ക്രൂരത തടയൽ, അന്യായമായ സംഘംചേരൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളേ പ്രതികൾക്ക് എതിരെ ചുമത്തിയിട്ടുള്ളൂ എന്നാണ് വിവരം. സംഭവത്തെ തുടർന്ന് കേസെടുത്തപൊലീസ് റിജിൽ ഉൾപ്പെടെയുള്ളവരോട് സ്‌റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. ചോദ്യം ചെയ്യലിന് ഹാജരായപ്പോഴാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

NO COMMENTS