പയ്യന്നൂര്‍ കൊലപാതകം: രണ്ടു പേര്‍​ പിടിയില്‍

207

പയ്യന്നൂര്‍: പയ്യന്നൂലെ ആര്‍.എസ്​.എസ്​ പ്രവര്‍ത്തകന്‍ രാമന്തളി സ്വദേശി ബിജുവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ പൊലീസ്​ പിടിയില്‍. രാമന്തളി സ്വദേശികളായ സത്യന്‍, ജിതിന്‍ എന്നിവരണ് ഇന്ന്​ പുലര്‍ച്ചെ പൊലീസ്​ പിടിയിലായത്​. ഇരുവരും ഒളിവിലായിരുന്നു. ഫോണ്‍ പിന്തുടര്‍ന്നാണ്​ പൊലീസ്​ ഇവരെ പിടികൂടിയതെന്നാണ്​ വിവരം. ഇതുവരും കൊലപാതകവുമായി നേരിട്ട്​ ബന്ധമുള്ളവരാണ്​. ഇതോടെ കേസില്‍ പൊലീസ്​ പിടയിലായവരുടെ എണ്ണം നാലായി. ആകെ ഏഴു പ്രതികളാണ്​ ഉള്ളത്​. മുഖ്യപ്രതി അനൂപ്​ ഉള്‍പ്പെടെ മുന്നു പേര്‍ കൂടി പൊലീസ്​ പിടിയിലാകാനുണ്ട്​.

NO COMMENTS

LEAVE A REPLY