2 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

189

തിരുവനന്തപുരം: അമരവിള എക്സൈസ് ചെക്ക്പോസ്റ്റില്‍ 2 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. ചിറയിന്‍കീഴ് സ്വദേശി വിനീഷിനെയാണ് എക്സൈസ് അറസ്റ്റ് ചെയതത്. കഴിഞ്ഞദിവസം വൈകീട്ട് 4 മണിയോടെ തമിഴ്നാട് കോര്‍പ്പറേഷന്‍ ബസില്‍ നിന്നാണ് കഞ്ചാവുമായി ഇയാളെ പിടികൂടിയത്. പെട്ടിക്കടയില്‍ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്നും ഇത് തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുകയായിരുന്നു വെന്നും പ്രതി പറഞ്ഞു. ഇയാളില്‍ നിന്ന് കണ്ടെടുത്ത കഞ്ചാന് ലക്ഷം രൂപം രൂപ വിലവരും. എക്സൈസ് ഇന്‍സ്പെക്ടര്‍ അന്‍വര്‍ സാദത്ത്, ഓഫീസര്‍മാരായ അനില്‍കുമാര്‍, സുധീര്‍ഖാന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജീബിന്‍, അരുണ്‍കുമാര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

NO COMMENTS

LEAVE A REPLY