കാറും 3.9 കോടി രൂപയും തട്ടിയെടുത്ത കേസില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

197

പാലക്കാട് • മലപ്പുറം സ്വദേശിയായ സ്വര്‍ണ വ്യാപാരി അന്‍വര്‍ സാദത്തിന്റെ കാറും 3.9 കോടി രൂപയും തട്ടിയെടുത്ത കേസില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ നാലുപേരെ കേ‍ായമ്ബത്തൂര്‍ പെ‍ാലീസ് സ്പെഷല്‍ സ്ക്വാഡ് അറസ്റ്റു ചെയ്തു. രണ്ടു പൊലീസുകാരടക്കം നാലു പേര്‍ കൂടി കേസില്‍ പ്രതികളാണെന്ന് പെ‍ാലീസ് അറിയിച്ചു. കരൂര്‍ പരമത്തി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ മുത്തുകുമാര്‍, തൃശൂര്‍ സ്വദേശികളായ സുഭാഷ് (42), സുധീര്‍ (33), മലപ്പുറത്തെ ഷഫീക് (28) എന്നിവരെയാണ് പ്രത്യേക സംഘം അറസ്റ്റു ചെയ്തത്.
സംഭവത്തില്‍ പങ്കാളികളാണെന്നു കണ്ടെത്തിയ കുളിത്തല പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ശരവണന്‍, കരൂര്‍ വേലായുധംപാളയം പൊലീസ് കോണ്‍സ്റ്റബിള്‍ ധര്‍മ്മേന്ദ്രന്‍, ഹവാല ഇടപാടുകാരനും മലയാളിയുമായ കോടാലി ശ്രീധരന്‍, മകന്‍ അരുണ്‍ എന്നിവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി.അന്‍വര്‍ സാദത്തിന്റെ കടയിലെ ജീവനക്കാര്‍ മുസിര്‍(23), മുഹമ്മദ്(23), ആനന്ദ്(29), ഷിഹാസ്(23) എന്നിവര്‍ 3.9 കോടി രൂപയുമായി ചെന്നൈയില്‍നിന്ന് കാറില്‍ മലപ്പുറത്തേക്ക് പോകുമ്ബോള്‍ കഴിഞ്ഞ മാസം 25ന് പുലര്‍ച്ചെ നാലരയോടെ എല്‍ ആന്‍ഡ് ടി ബൈപാസ് റോഡില്‍ മധുക്കരയ്ക്ക് സമീപമാണ് സംഭവം നടന്നത്.ജീപ്പിലെത്തി കാര്‍ തടഞ്ഞുനിര്‍ത്തിയ അഞ്ചംഗതട്ടിപ്പു സംഘത്തില്‍ മൂന്നുപേര്‍ പൊലീസ് വേഷത്തിലായിരുന്നു. പരിശേ‍ാധനയ്ക്കായി കാര്‍ പെ‍ാലീസ് സ്റ്റേഷനില്‍ എത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയശേഷം കാറിലുണ്ടായിരുന്ന നാലുപേരെയും സംഘം ജീപ്പില്‍ കയറ്റി കെ‍ാണ്ടുപേ‍ാകുകയായിരുന്നു. ആളെ‍ാഴിഞ്ഞ സ്ഥലത്തുവച്ച്‌ പിന്നീട് നാലുപേരെയും മര്‍ദ്ദിച്ച്‌ അവശരാക്കി വാഹനത്തില്‍ നിന്നും തള്ളിയിട്ട് പണമുള്ള കാറുമായി കടന്നുവന്നാണ് കേസ്. ഇവര്‍ മധുക്കര പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയനുസരിച്ച്‌ ചെന്നൈയില്‍ ആഭരണങ്ങള്‍ വിറ്റു കിട്ടിയ 3.9 കോടി രൂപയാണ് കാറില്‍ ഉണ്ടായിരുന്നത്.കാര്‍ പിന്നീട് പാലക്കാട് ആലത്തൂരിന് സമീപം ചിതലിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയെങ്കിലും പണം നഷ്ടപ്പെട്ടു. കാറിലുണ്ടായിരുന്നത് ഹവാല പണമായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. കോടാലി ശ്രീധരനും മകന്‍ അരുണും പെ‍ാലീസിലെ ചിലരുടെ സഹായത്തേ‍ാടെ ഹവാലപ്പണം തട്ടിയെടുക്കുന്നതായാണ് വിവരം. ശ്രീധരനും അരുണും വിവരം നല്‍കിയതനുസരിച്ചാണ് അന്‍വര്‍ സാദത്തിന്റെ കാര്‍ തടഞ്ഞ് പണം തട്ടിയെടുത്തതെന്ന് അറസ്റ്റിലായ മുത്തുകുമാര്‍ പൊലീസിനോട് സമ്മതിച്ചതായറിയുന്നു . ശ്രീധരന്റെ നിര്‍ദ്ദേശമനുസരിച്ച്‌ പണം കൈമാറുകയായിരുന്നു. മുത്തുകുമാര്‍, ഒളിവില്‍ പോയ ശരവണന്‍, ധര്‍മ്മേന്ദ്രന്‍ എന്നിവരെ തിരുച്ചിറപ്പള്ളി പൊലീസ് ഡിഐജി സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.

NO COMMENTS

LEAVE A REPLY