പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച നാല് പേര്‍ പിടിയില്‍

172

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത കേസില്‍ നാല് പേര്‍ പിടിയില്‍. കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ട് പോയി ശാരീരികമായി പീഡിപ്പിച്ചു എന്ന് കാണിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. കൊടുവള്ളിയിലെ സ്‌കൂളില്‍ പഠിക്കുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ബലാല്‍സംഗത്തിനിരയായത്.കൊടുവള്ളി വെണ്ണക്കാട് സലീം, മുനീര്‍, ചൂളംവയല്‍ റാഷിക് എന്നിവരും മറ്റൊരു പതിനാറുകാരനുമാണ് പിടിയിലായത്. പെണ്‍കുട്ടിയുമായി അടുപ്പം ഉണ്ടാക്കിയ റാഷിക് കുട്ടിയെ കൂട്ടുകാരുമൊത്ത് വിവിധ സ്ഥലങ്ങളില്‍ കൊണ്ട് പോകുകയായിരുന്നു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ വന്ന മാറ്റം ശ്രദ്ധയില്‍പ്പെട്ട അമ്മാവന്‍ ഇക്കാര്യം പൊലീസില്‍ പരാതിപെടുകയായിരുന്നു. പ്രതികള്‍ക്കെതിരെ പോക്‌സോ ചുമത്തി കേസ്സെടുത്തിട്ടുണ്ട്.