മദ്രസ അധ്യാപകന്‍ കൊല്ലപ്പെട്ട കേസ് ; മൂന്നു പേര്‍ അറസ്റ്റില്‍

212

കാസര്‍ഗോഡ് : മദ്രസ അധ്യാപകന്‍ കൊല്ലപ്പെട്ട കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. അജേഷ് എന്ന അപ്പു, നിധിന്‍, അഖില്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുന്നതിനു പിന്നാലെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. കഴിഞ്ഞ തിങ്കളാഴ്ചയാണ് മദ്രസ അധ്യാപകനായ കുടകു സ്വദേശി മുഹമ്മദ് റിയാസിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.