പയ്യന്നൂരില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ലോറി ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി

189

പയ്യന്നൂര്‍ • കണ്ണൂര്‍ പയ്യന്നൂരിനു സമീപം കുന്നരു കാരന്താട് അഞ്ചുപേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ലോറി ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി. കുന്നുരു സ്വദേശി സന്തോഷാണ് അറസ്റ്റിലായത്. മദ്യപിച്ച്‌ വാഹനമോടിച്ചതിനും മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കും കേസെടുത്തു.അപകടത്തില്‍ ദമ്ബതികളും മകളും ഉള്‍പ്പെടെ അഞ്ചുപേരാണ് മരിച്ചത്. നാലുപേര്‍ക്കു പരുക്കേറ്റു. വെള്ളിയാഴ്ച വൈകിട്ടു നാലിനായിരുന്നു അപകടം. പാലക്കോട് ഭാഗത്തുനിന്നു വന്ന ടിപ്പര്‍ ലോറി എതിരെ വന്ന ഓട്ടോറിക്ഷ ഇടിച്ചുതകര്‍ത്ത് മറുഭാഗത്തു മത്സ്യവില്‍പന നടത്തിക്കൊണ്ടിരുന്ന ഗുഡ്സ് ഓട്ടോറിക്ഷയിലും ഇടിച്ച ശേഷം മതിലില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു.ടിപ്പര്‍ ലോറി ഡ്രൈവര്‍ കുന്നരുവിലെ ബാര്‍ബര്‍ ഷോപ്പില്‍ ബഹളമുണ്ടാക്കിയിരുന്നുവെന്നും ഇയാള്‍ മദ്യപിച്ചിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു.ലോറിയുടെ അമിതവേഗമാണ് അപകടത്തിനു കാരണമാക്കിയത്. ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നിരുന്നു.

NO COMMENTS

LEAVE A REPLY