കെഎസ്‌ആര്‍ടിസി ബസില്‍ കേരളത്തിലേക്കു രേഖകളില്ലാതെ കെ‍ാണ്ടുവരികയായിരുന്ന 9.56 ലക്ഷം രൂപയും രണ്ടു കിലോ കഞ്ചാവും എക്സൈസ് പിടികൂടി

219

പാലക്കാട് • കെഎസ്‌ആര്‍ടിസി ബസില്‍ കേരളത്തിലേക്കു രേഖകളില്ലാതെ കെ‍ാണ്ടുവരികയായിരുന്ന 9.56 ലക്ഷം രൂപയും രണ്ടു കിലോ കഞ്ചാവും എക്സൈസ് ഇന്‍ഫോഴ്സ്മെന്റ് ആന്‍ഡ് നര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് പിടികൂടി. മൂന്നുപേരെ അറസ്റ്റു ചെയ്തു. പണം കടത്തിയതിനു കോഴിക്കോട് പുത്തൂരിലെ മേലെ പയ്യങ്കാട് പൊയലില്‍ വീട്ടില്‍ ഫാസിലിനെ (24) അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം രാത്രി പത്തോടെ വാളയാര്‍-പാലക്കാട് റൂട്ടില്‍ നടത്തിയ വാഹന പരിശോധനയിലാണു പണം കണ്ടെത്തിയത്. മുഴുവനും 2000 രൂപയുടെ പുതിയ നേ‍ാട്ടുകളാണ്. കോയമ്ബത്തൂരില്‍ നിന്നു മലപ്പുറത്തേക്കു കെ‍ാണ്ടുപേ‍ാകുകയായിരുന്നു നേ‍ാട്ടുകളെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാലക്കാട്ടേയ്ക്കു വരികയായിരുന്ന മറ്റൊരു കെഎസ്‌ആര്‍‍ടിസി ബസില്‍ നിന്നാണു രണ്ടു കിലോ കഞ്ചാവു പിടികൂടിയത്. സംഭവത്തില്‍ തൃശൂര്‍ പുല്ലഴി ഒളരിക്കര സ്വദേശികളായ ലിജോ വര്‍ഗീസ് (26), ജന്‍സണ്‍ ഫെര്‍ണാണ്ടസ് (21) എന്നിവരെ പിടികൂടി. ഇവര്‍ സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്യാന്‍ വേണ്ടിയാണു കഞ്ചാവ് എത്തിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. എക്സൈസ് ഇന്‍സ്പെക്ടര്‍ എം. സുരേഷ്, പ്രിവന്റീവ് ഓഫിസര്‍മാരായ കെ. ജഗജിത്ത്, വി.പി. മഹേഷ്, കെ. പ്രമോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.

NO COMMENTS

LEAVE A REPLY