ഭിന്നശേഷിയുള്ള യുവതിയെ ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ വെച്ച്‌ ബലാത്സഗം ചെയ്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

233

തുമകൂരു: ഭിന്നശേഷിയുള്ള യുവതിയെ ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ വെച്ച്‌ ബലാത്സഗം ചെയ്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കര്‍ണാടകയിലെ തുമകൂരുവിലാണ് സംഭവം. വീടുവിട്ടിറങ്ങിയ യുവതിയെ വീട്ടില്‍ കൊണ്ട് ചെന്നാക്കാം എന്ന വാഗ്ദാനം നല്‍കിയായിരുന്നു ബലാത്സംഗം. ശനിയാഴ്ച രാത്രി വീട്ടുകാരുമായി വഴക്കിട്ടാണ് യുവതി വീട്ടില്‍ നിന്നും ഇറങ്ങിയത്. പട്രോളിങിലുണ്ടായിരുന്ന എഎസ്‌ഐ ഉമേഷ് യുവതിയെ കാണുകയും കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. യുവതിയെ വീട്ടില്‍ കൊണ്ട് ചെന്നാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ യുവതിയെ ജീപ്പില്‍ കയറ്റുകയായിരുന്നു. ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ വെച്ചായിരുന്നു ബലാത്സംഗം. ഭിന്നശേഷിക്കാരിയായതിനാല്‍ സംഭവം പുറത്തറിയില്ലെന്ന് എഎസ്‌ഐ വിചാരിച്ചതാവം ഇത്ര വലിയ ക്രൂര കൃതം ചെയ്യാന്‍ പോലീസ് ഉദ്യോഗസ്ഥനെ പ്രേരിപ്പിച്ചതെന്നാണ് കേസന്വേഷിക്കുന്ന എസ്പി പറയുന്നത്. പോലീസ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.

NO COMMENTS

LEAVE A REPLY