സമുദ്രാതിർത്തി ലംഘിച്ച 26 പാക്ക് മീന്‍പിടുത്തക്കാര്‍ പിടിയില്‍

171

സമുദ്രാതിർത്തി ലംഘിച്ച പാക്കിസ്ഥാനിൽ നിന്നുള്ള 26 മീൻ പിടുത്തക്കാരെ ഇന്ത്യൻ തീരസംരക്ഷണ സേന അറസ്റ്റ് ചെയ്തു. ഗുജറാത്ത് തീരത്ത് കച്ചിനടുത്തായാണ് മീൻപിടുത്തക്കാരെയും അവരുടെ അഞ്ച് ബോട്ടുകളും കോസ്റ്റ് ഗാർഡ് പിടികൂടിയത്.
കൂടുതൽ പരിശോധനയ്ക്കായി ഇവരെ ജക്കാവു തുറമുഖത്തേക്ക് എത്തിച്ചു. സമുദ്രാതിർത്തി ലംഘിച്ചുവെന്ന് ആരോപിച്ച് ഇന്ത്യയിൽനിന്നുള്ള 43 മീൻപിടുത്തക്കാരെ കഴിഞ്ഞ മാസം പാക്കിസ്ഥാൻ അറസ്റ്റ് ചെയ്തിരുന്നു.

NO COMMENTS

LEAVE A REPLY