അസാധു നോട്ടുകള്‍ മാറിനല്‍കുന്ന അഞ്ചംഗ സംഘം അറസ്റ്റില്‍

199

കട്ടപ്പന: പഴയ നോട്ടുകള്‍ മാറി നല്‍കുന്ന സംഘത്തെ പൊലീസ് വലയിലാക്കി. 467 ഗ്രാം സ്വര്‍ണവും ഒരു ലക്ഷം രൂപയും ഇവരില്‍ നിന്നും പിടിച്ചെടുത്തു. സംഘെത്ത വിദഗ്ധമായി കട്ടപ്പനയിലെ സ്വകാര്യ ലോഡ്ജില്‍ വിളിച്ചുവരുത്തിയാണ് പിടികൂടിയത്. പത്തനംതിട്ട കലഞ്ഞാചര്‍ സ്വദേശി രംഗനാഥന്‍, കോന്നി മയൂരത്തില്‍ മധു, ഏരുമേലി നന്തിക്കാട്ട് ഷാജി തോമസ്, തൃശൂര്‍ സ്വദേശികളായ മടത്തോലില്‍ ബാബു പരമേശ്വരന്‍, മാവേലിമറ്റം രമേശ് നാരായണന്‍, പാവമേല്‍ ഉണ്ണികൃഷ്ണന്‍, ചെറുതോണി സ്വദേശി ബാബു ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. 30 ശതമാനം കമ്മീഷനില്‍ വ്യവസ്ഥയില്‍ അസാധു നോട്ട് മാറി നല്‍കുന്ന സംഘമാണ് ഇതെന്ന് പൊലിസ് അറിയിച്ചു. രണ്ടു കോടി രൂപ മാറി നല്‍കണമെന്നാവശ്യപ്പെട്ടാണ് പൊലീസ് ഇവരെ വിളിച്ചത്. പിന്നീട് 20 ലക്ഷമാക്കി. പണം മാറി നല്‍കുന്നതിനായി 2000 രൂപയുടെ ഒരു ലക്ഷം രൂപയും 467 ഗ്രാം സ്വര്‍ണവുമായാണ് സംഘമെത്തിയത്. സ്വകാര്യ ലോഡ്ജില്‍ വച്ച്‌ പണം മാറാനായി എത്തിയ സമയത്ത് പൊലീസിന്റെ സമയോചിത ഇടപെടലില്‍ സംഘം അറസ്റ്റിലാവുകയായിരുന്നു. ജില്ലാ പൊലീസ് ചീഫ് എ. വി ജോര്‍ജിന്റെ നിര്‍ദേശപ്രകാരം കട്ടപ്പന സി.ഐ: വി. എസ് സുനില്‍കുമാര്‍, എസ്. ഐ: ടി. സി മുരുകന്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികുടിയത്.

NO COMMENTS

LEAVE A REPLY