നവജാത ശിശുക്കളെ കാര്‍ഡ്ബോര്‍ഡ് പെട്ടിയിലാക്കി വില്‍പ്പന നടത്തിയിരുന്ന എട്ടംഗ സംഘം പിടിയില്‍

178

കൊല്‍ക്കത്ത : നവജാത ശിശുക്കളെ കാര്‍ഡ്ബോര്‍ഡ് പെട്ടിയിലാക്കി വില്‍പ്പന നടത്തിയിരുന്ന എട്ടംഗ സംഘം പിടിയില്‍. രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. പശ്ചിമ ബംഗാളിലെ ഒരു സ്വകാര്യ നഴ്സിങ് ഹോം ഉടമ നസ്മ ബീബി ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായിരിക്കുന്നത്. നഴ്സിങ് ഹോമില്‍ പോലീസ് നടത്തിയ റെയ്ഡില്‍ കാര്‍ഡ്ബോര്‍ഡ് പെട്ടിയില്‍ അടച്ച നിലയില്‍ മൂന്ന് കുഞ്ഞുങ്ങളെ കണ്ടെത്തി. അവിവാഹിതരായ ഗര്‍ഭിണികള്‍ ആശുപത്രിയില്‍ എത്തുന്പോള്‍ ഗര്‍ഭഛിത്രം നടത്താതിരിക്കാന്‍ നഴ്സിങ് ഹോംകാര്‍ ലക്ഷങ്ങള്‍ നല്‍കിയിരുന്നു. ആണ്‍കുഞ്ഞിന് മൂന്ന്ലക്ഷവും പെണ്‍കുഞ്ഞിന് ഒരുലക്ഷവുമാണ് നഴ്സിങ് ഹോം നല്‍കിയിരുന്നത്. അവിഹിത ഗര്‍ഭത്തിലൂടെ ഉണ്ടാകുന്ന കുട്ടികള്‍ ജനിച്ചു കഴിഞ്ഞാല്‍ ഉടന്‍ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് മാറ്റും. തുടര്‍ന്ന് ഇവിടെ നിന്നാണ് വില്‍പ്പനക്കാര്‍ക്ക് കുഞ്ഞിനെ കൈമാറിയിരുന്നത്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ഇതില്‍ പങ്കുള്ളതായി പോലീസ് വ്യക്തമാക്കി. ഇതിനോടകം 25 കുഞ്ഞുങ്ങളെ ഇവര്‍ വിറ്റിട്ടുള്ളതായാണ് ചോദ്യം ചെയ്യലിലൂടെ വ്യക്തമാകുന്നതെന്ന് പോലീസ് പറഞ്ഞു.

NO COMMENTS

LEAVE A REPLY