ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ കാര്‍ മോഷണം പോയി

180

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ കാര്‍ സെക്രട്ടറിയേറ്റില്‍ നിന്നും മോഷണം പോയി. ഡല്‍ഹി സെക്രട്ടറിയേറ്റില്‍ നിര്‍ത്തിയിട്ടിരുന്ന നീല വാഗണ്‍ ആര്‍ കാറാണ് മോഷ്ടിക്കപ്പെട്ടത്. മുഖ്യമന്ത്രിയായതിന് ശേഷം ആഡംബരം ഒഴിവാക്കുന്നതിന് കെജ്രിവാള്‍ ഈ കാറാണ് ഉപയോഗിച്ചിരുന്നത്. മാധ്യമങ്ങളില്‍ ഈ കാര്‍ നിറഞ്ഞുനിന്നിരുന്നു. അതേസമയം കഴിഞ്ഞ ഏതാനും നാളുകളായി മോഷ്ടിക്കപ്പെട്ട കാര്‍ കെജ്രിവാള്‍ ഉപയോഗിച്ചിരുന്നില്ല. ആം ആദ്മി പാര്‍ട്ടിയുടെ മാധ്യമ കോര്‍ഡിനേറ്റര്‍ വന്ദന സിംഗ് ആണ് ഈ കാര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. കാര്‍ മോഷ്ടിക്കപ്പെട്ട സംഭവത്തില്‍ സിംഗ് ഐ.പി എസ്റ്റേറ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

NO COMMENTS