അരവിന്ദ് കെജ്‍രിവാളിന് മഷിയേറ്

194

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് മഷിയേറ്. രാജസ്ഥാനിലെ ബികാനെറില്‍ വച്ചായിരുന്നു മഷിയേറ്. എബിവിപി പ്രവര്‍‍ത്തകരായ ദിനേശ് ഓജ, വിക്രം സിംഗ് എന്നിവരെ അറസ്റ്റ് ചെയ്തു. മഷിയെറിഞ്ഞവരെ ദൈവം രക്ഷിക്കട്ടെയെന്നും എല്ലാവിധ ആശംസകളും നേരുന്നുവെന്നുമായിരുന്നു ട്വിറ്ററില്‍ കെജ്‍രിവാളിന്‍റെ പ്രതികരണം. നേരത്തെ ജോധ്പൂരില്‍ നിന്ന് ബികാനേറിലേക്ക് യാത്ര ചെയ്യുന്പോള്‍ കെജ്‍രിവാളിനെ കരിങ്കൊടി കാണിച്ച വിശ്വഹിന്ദു പരിഷത്തിന്‍റെ പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ ഓപ്പറേഷന്‍റെ ദൃശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടണമെന്ന കെജ്‍രിവാളിന്‍റെ പരാമര്‍ശത്തിന് പിന്നാലെയാണ് മഷിയാക്രമണം ഉണ്ടായത്.