ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ഇന്നു ചോദ്യം ചെയ്‌തേക്കും

141

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് തിങ്കളാഴ്ച നിര്‍ണായകം. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയോട് തിങ്കളാഴ്ച അന്വേഷണസംഘത്തിനുമുന്നില്‍ ഹാജരാകാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. അപ്പുണ്ണി അന്വേഷണസംഘത്തിനുമുന്നില്‍ ഹാജരായാല്‍ കേസില്‍ നിര്‍ണായക വഴിത്തിരിവാകുമെന്നാണ് കരുതുന്നത്. ഇന്നു ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടിസ് നല്‍കി. മുന്‍പും ചോദ്യം ചെയ്യലിനു പോലീസ് നോട്ടിസ് നല്‍കിയെങ്കിലും ഒളിവിലായിരുന്ന അപ്പുണ്ണി പ്രതികരിച്ചിരുന്നില്ല. എന്നാല്‍, ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തില്‍ ഇന്നു ഹാജരായേക്കും.