ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

236

കൊച്ചി: ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഹൈക്കോടതിയില്‍ ജാമ്യപേക്ഷ നല്‍കി. അപ്പുണ്ണി ഇപ്പോള്‍ ഒളിവിലാണ്. നടിയെ ആക്രമിച്ച കേസില്‍ ദിലിപിനെതിരെ ശക്തമായ തെളിവുകള്‍ നല്കാന്‍ കഴിയുന്നയാളാണ് അപ്പുണ്ണി. കേസ് മായി ബന്ധപ്പെട്ട് കത്ത് ഇടപാട്, കൂടികാഴ്ച, ഫോണ്‍ സംഭാഷണം തുടങ്ങിയ കാര്യങ്ങളില്‍ അപ്പുണ്ണിയുടെ മൊഴി കേസില്‍ നിര്‍ണായകമാണ്. ദിലീപിന്റെ മാനേജര്‍ എന്നാണ് സിനിമാരംഗം അപ്പുണ്ണിയെ വിശേഷിപ്പിക്കുന്നത്. കൊച്ചി ഏലൂര്‍ ഉദ്യോഗമണ്ഡല്‍ സ്വദേശിയായ സുനില്‍രാജ് എന്ന അപ്പുണി ദിലീപിന്റെ ഡ്രൈവറായെത്തുന്നത് ആറ് വര്‍ഷം മുന്‍പാണ്. ലൊക്കേഷനുകളില്‍ ഡ്രൈവറായിരുന്ന സഹോദരനാണ് അപ്പുണിയെ സിനിമാ മേഖലയില്‍ എത്തിച്ചത്. ഡ്രൈവര്‍ കുപ്പായത്തില്‍ നിന്ന് ദിലീപിന്റെ വിശ്വസ്തനായ മാനേജറുടെ റോളിലേക്ക് വളരെപ്പെട്ടന്ന് അപ്പുണി മാറുകയും ചെയ്തു.