ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റിന് അപേക്ഷിക്കാം.

98

തിരുവനന്തപുരം : സംസ്ഥാന സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്പമെന്റിന്റെ (ഐ.എച്ച്.ആർ.ഡി) ആഭിമുഖ്യത്തിൽ നടത്തുന്ന ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

റീജിയണൽ സെന്റർ, തിരുവനന്തപുരം (0471-2550612, 2554947), മോഡൽ ഫിനിഷിംഗ് സ്‌കൂൾ തിരുവനന്തപുരം (0471-2307733), കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കോന്നി, പത്തനംതിട്ട (0468-2382280), കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തികപള്ളി (0479-2485370, 2485852, 2485372), മോഡൽ ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂൾ, കലൂർ, കൊച്ചി (0484-2347132), മോഡൽ ഫിനിഷിംഗ് സ്‌കൂൾ, എറണാകുളം (0484-2341410), കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, നാട്ടിക, തൃശൂർ (0487-2395177), ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂൾ, വരടിയം, തൃശൂർ (0487-2214773), എക്സ്റ്റൻഷൻ സെന്റർ, ചേർപ്പ് (0487-2340234), കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, അട്ടപ്പാടി, പാലക്കാട് (04924-254699), സ്റ്റഡി സെന്റർ, വാളാഞ്ചേരി, മലപ്പുറം (0494-2646303), എക്സ്റ്റൻഷൻ സെന്റർ, തിരൂർ, മലപ്പുറം (0494-2423599), കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കോഴിക്കോട് (0495-2765154, 2768320) കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, പട്ടുവം, കണ്ണൂർ (0460-2206050) എന്നിവിടങ്ങളിലാണ് ആറുമാസ കോഴ്‌സ് നടത്തുന്നത്. ബി.ടെക്ക്/ ബി.ഇ/ എം.ഇ/ എം.ടെക്ക്/ ബി.എസ്.സി/ ബി.സി.എ/ എം.സി.എ ഇവയിൽ ഒരു കോഴ്‌സ് പഠിച്ചവർക്കും മേൽപ്പറഞ്ഞ കോഴ്‌സുകൾ പഠിച്ച് വിജയം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷാഫോമും പ്രോസ്‌പെക്ടസും www.ihrd.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷാഫോമിന്റെ പകർപ്പ് ട്രെയിനിംഗ് സെന്ററുകളിൽ നിന്ന് ലഭിക്കും.

പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും രജിസ്‌ട്രേഷൻ ഫീസും സഹിതം ബന്ധപ്പെട്ട ട്രെയിനിംഗ് സെന്ററുകളിൽ 30നകം ലഭിക്കണം. രജിസ്‌ട്രേഷൻ ഫീസായ 150 രൂപ (പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർക്ക് 100 രൂപ) അതത് സെന്ററുകളിൽ നേരിട്ടോ ബന്ധപ്പെട്ട ട്രെയിനിംഗ് സെന്റർ മേധാവിയുടെ പേരിൽ ഡി.ഡി ആയോ അയയ്ക്കാം.

NO COMMENTS