പ്രത്യുത്ഥാനം പദ്ധതിയിലേക്ക് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

158

കൊച്ചി: കേരള സർക്കാർ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, യു.എൻ.ഡി.പി എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പ്രത്യുത്ഥാനം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2018 ജൂലൈ – ഓഗസ്റ്റ് മാസങ്ങളിലുണ്ടായ പ്രളയത്തിലോ ഉരുൾപൊട്ടലിലോ നാശനഷ്ടം സംഭവിച്ച ക്യാൻസർ -ഡയാലിസിസ് രോഗികൾ ,കിടപ്പു രോഗികളും മാനസിക പരിമിതരുമായ ഭിന്നശേഷിക്കാർ എന്നിവരുടെ കുംടുബങ്ങൾക്കാണ്.

25000 രൂപ അധിക ധനസഹായം നൽകുന്നത്. വിധവകൾ കുടുംബനാഥകൾ ആയിട്ടുള്ളതും , എല്ലാ കുട്ടികളും 18 വയസിന് താഴെയുള്ളതുമായ പ്രളയബാധിത കുടുംബങ്ങൾക്കും ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാം. 20018 ലെ വെള്ളപ്പൊക്കത്തിലോ ഉരുൾപൊട്ടലിലോ 15% മുതൽ 100 % വരെ നാശനഷ്ടം സംഭവിച്ച കുടുംബങ്ങളെയാണ്

പ്രത്യുത്ഥാനം പദ്ധതിയിലൂടെ മുൻഗണന ക്രമത്തിൽ തിരഞ്ഞെടുക്കുന്നത്.

ക്യാൻസർ രോഗികൾ , ഡയാലിസിസ് രോഗികൾ, കിടപ്പു രോഗികളും മാനസിക പരിമിതരുമായ ഭിന്നശേഷിക്കാർ വിധവകൾ എന്നിങ്ങനെയാണ് മുൻഗണനാക്രമം. ജില്ലയിലെ 800 കുടുംബങ്ങൾക്കാണ് ധനസഹായം ലഭികുന്നത് . സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ( www.sdma.kerala.gov.in), തദ്ദേശ സ്വയംഭരണ വകുപ്പ്(www.lsgkerala.gov.in) , സാമൂഹിക നീതി(www.sjd.kerala.gov.in) , ജില്ലാ ഭരണകൂടം (https://ernakulam.nic.in)എന്നീ വെബ്സൈറ്റുകളിൽ നിന്നും പഞ്ചായത്ത് ഓഫീസിൽ നിന്നും അപേക്ഷയും മാർഗ്ഗ നിർദ്ദേശങ്ങളും ലഭിക്കും. അപേക്ഷ പൂരിപ്പിച്ച് പ്രദേശത്തെ അംഗനവാടി വർക്കറെ ഏൽപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31.

NO COMMENTS