പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക പ്രോത്സാഹനത്തിന് അപേക്ഷ ക്ഷണിക്കുന്നു

304

മലപ്പുറം : 2019-2020 അധ്യയന വര്‍ഷത്തിലെ പൊതുപരീക്ഷകളില്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് എസ്.എസ്.എല്‍.സി/തത്തുല്യം, ഡി.എല്‍.എഡ് (ടി.ടി.സി), പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ, പി.ജി, പ്രൊഫഷനല്‍ കോഴ്‌സുകള്‍ക്ക് ഫസ്റ്റ് ക്ലാസില്‍ കുറയാത്ത മാര്‍ക്ക് വാങ്ങി വിജയിച്ച പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രത്യേക പ്രോത്സാഹന സമ്മാനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.

ഗ്രേഡ് അനുസരിച്ച് എസ്.എസ്.എല്‍.സി/തത്തുല്യത്തിന് സി യും സി+ ഉം ചേര്‍ത്ത് 4 എണ്ണത്തില്‍ കൂടാത്തവര്‍ക്കും പ്ലസ് ടു/തത്തുല്യ കോഴ്‌സുകള്‍ക്ക് സി യും സി+ ഉം ചേര്‍ന്ന് 2 എണ്ണത്തില്‍ കൂടാത്തവരും, ഡിഗ്രി/പി ജി/ മറ്റു പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് 60% ഉം അതിനു മുകളിലും മാര്‍ക്ക് ലഭിച്ചവര്‍ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ.

അപേക്ഷകന്‍ ഓഗസ്റ്റ് 31 നകം ഓണ്‍ലൈനില്‍ ഇ-ഗ്രാന്റ്‌സ് 3.0 യിലൂടെ അപേക്ഷ സമര്‍പ്പിച്ച് ആയതിന്റെ പ്രിന്റ് വിജയിച്ച പരീക്ഷയുടെ സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റ്, ടി.സി എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബാങ്ക് പാസ്ബുക്ക് കോപ്പി, ജാതി സര്‍ട്ടിഫിക്കറ്റ് സഹിതം ബന്ധപ്പെട്ട ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.

NO COMMENTS