വിദ്യാഭ്യാസ പ്രോത്സാഹന സമ്മാന പദ്ധതികളുടെ അപേക്ഷ തിയതി നീട്ടി.

97

തിരുവനന്തപുരം : കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ 2018-19 അധ്യയന വർഷത്തെ പരീക്ഷകളിൽ മികച്ച വിജയം നേടിയ പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളിൽ നിന്നും (ഒ.ബി.സി വിഭാഗങ്ങളിലെ മറ്റു സമുദായങ്ങൾ അർഹരല്ല) മെറിറ്റ് സ്‌കോളർഷിപ്പിനായി അപേക്ഷ സ്വീകരിക്കുന്ന തിയതി ഈ മാസം 20 വരെ നീട്ടി. എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എസ്.എൽ.സി, പ്ലസ് ടു/ഡിഗ്രി/ പി.ജി/ പ്രൊഫഷണൽ പരീക്ഷകളിൽ 60 ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങി ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

www.ksdc.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിർദിഷ്ട അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് എന്നിവ അപ്‌ലോഡ് ചെയ്യണം. ഏതെങ്കിലും വിഷയത്തിൽ ‘സി’ ഗ്രേഡിൽ കുറവുള്ളവർ സ്‌കോളർഷിപ്പിന് അർഹരല്ല.

കോർപ്പറേഷൻ പുതുതായി രൂപീകരിച്ച സ്‌പോട്ട് ദ ടാലന്റ് വിദ്യാഭ്യാസ പ്രോത്സാഹന സമ്മാന പദ്ധതിയിലേക്കുള്ള അപേക്ഷയും 20 വരെ ദീർഘിപ്പിച്ചു. 2019 മാർച്ചിൽ നാലാം ക്ലാസ് പരീക്ഷ എഴുതുകയും എല്ലാ വിഷയങ്ങൾക്കും ‘എ’ ഗ്രേഡ് നേടുകയും ചെയ്ത ബി.പി.എൽ കുടുംബങ്ങളിലെ വിദ്യാർഥികളെയാണ് പരിഗണിക്കുന്നത്. അപേക്ഷാ ഫോമുകൾ കോർപ്പറേഷന്റെ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് റീജിയണൽ ഓഫീസുകളിൽ നിന്നും നേരിട്ട് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0481-2564304, 9400309740.

NO COMMENTS