ജില്ലയില്‍ 35 വിദ്യാലയങ്ങള്‍കൂടി മികവിന്റെ കേന്ദ്രങ്ങളാകുന്നു

8

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ 35 വിദ്യാലയങ്ങള്‍കൂടി മികവിന്റെ കേന്ദ്ര ങ്ങളാകുന്നു. ഇതിന്റെ ഭാഗമായി 12 വിദ്യാലയങ്ങളില്‍ പുതുതായി നിര്‍മിച്ച 13 ബഹുനില മന്ദിരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ (14 സെപ്റ്റംബര്‍) നാടിനു സമര്‍പ്പിക്കും.

അഞ്ചു വിദ്യാലയങ്ങളിലെ നവീകരിച്ച ഹയര്‍ സെക്കന്‍ഡറി ലാബുകളുടെ ഉദ്ഘാടനവും 18 വിദ്യാലയങ്ങളില്‍ പുതുതായി നിര്‍മിക്കുന്ന ബഹുനില മന്ദിരങ്ങളുടെ ശിലാസ്ഥാപനവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും.

മൂന്നു കോടിയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിര്‍മിച്ച വെള്ളനാട് ജി.വി.എച്ച്.എസ്.എസ്. അക്കാദമിക് ബ്ലോക്ക്, പ്ലാന്‍ ഫണ്ടില്‍പ്പെടുത്തി നിര്‍മിച്ച ആലന്തറ ജി.യു.പി.എസ്, വിതുര ജി.യു.പി.എസ്, വിളവൂര്‍ക്കല്‍ ജി.വി.എച്ച്.എസ്.എസ്.(രണ്ടു മന്ദിരങ്ങള്‍), പൊഴിയൂര്‍ ജി.യു.പി.എസ്, പള്ളിക്കല്‍ ജി.എച്ച്.എസ്.എസ്.(ലാബ്, ലൈബ്രറി), കോട്ടുകാല്‍ ജി.വി.എച്ച്.എസ്.എസ്(നബാര്‍ഡ് ഫണ്ട്) കെട്ടിടങ്ങള്‍, എസ്.എസ്.കെ. ഫണ്ട് ഉപയോഗിച്ചു നിര്‍മിച്ച നെയ്യാര്‍ഡാം ജി.എച്ച്.എസ്.എസ്. മടത്തറ കാണി ജി.എച്ച്.എസ.്, വിതുര ജി. വി.എച്ച്.എസ്.എസ്., കരിപ്പൂര്‍ ജി.എച്ച്.എസ് കെട്ടിടങ്ങള്‍ എന്നിവയും കൊക്കോതമംഗലം ജി.എല്‍.പി.എസില്‍ എം.എല്‍.എ ഫണ്ട് ഉപയോഗിച്ചു നിര്‍മിച്ച കെട്ടിടവുമാണു മുഖ്യമന്ത്രി നാടിനു സമര്‍പ്പിക്കുന്നത്.

ജി.ജി. എച്ച്.എസ്.എസ്. കോട്ടണ്‍ഹില്‍, ജി.എം. ബി.എച്ച്.എസ്.എസ്. ആറ്റിങ്ങല്‍, ജി.എച്ച്.എസ്.എസ്. നഗരൂര്‍ നെടുംപറമ്പ്, ജി.എച്ച്.എസ്.എസ്. പാളയംകുന്ന് എന്നിവിടങ്ങളിലാണു പുതിയ ലാബുകള്‍ തുറക്കുന്നത്. ജി.എച്ച്.എസ്. നഗരൂര്‍ നെടുംപറമ്പ്, ജി.വി.എച്ച്.എസ.്എസ്. ആലങ്കോട്, ജി.ടി.യു.പി.എസ് ആറ്റിങ്ങല്‍, ജി.എച്ച്.എസ്.എസ്. കവലയൂര്‍, ജി.എച്ച്.എസ്. കാച്ചാണി, ജി.ജി.എച്ച്.എസ്.എസ്. പേരൂര്‍ക്കട, വി.കെ. കാണി ജി.എച്ച്.എസ്. പനയ്ക്കോട്, ജി.എച്ച്.എസ്. കരിപ്പൂര്‍, ജി.എച്ച്.എസ്.എസ്. പൂവത്തൂര്‍, ജി.വി. എച്ച്.എസ്.എസ്. കരകുളം, ജി.എച്ച്.എസ്.എസ്. പള്ളിക്കല്‍, ജി.വി.എച്ച്.എസ്.എസ്. കോട്ടുകാല്‍, ജി.യു.പി.എസ്. നേമം, ജി.എച്ച്.എസ്.എസ.് അഴൂര്‍, ജി.എച്ച്.എസ്. വെയ്ലൂര്‍, ജി.എച്ച്.എസ്.എസ്. കരമന, ജി.യു.പി.എസ്. വിളപ്പില്‍ശാല, ജി.എച്ച്.എസ്.എസ്. വിളവൂര്‍ക്കല്‍ എന്നിവിടങ്ങളിലാണു പുതിയ ബഹുനില മന്ദിരങ്ങള്‍ നിര്‍മിക്കുന്നത്.

നാളെ (സെപ്റ്റംബര്‍ 14) വൈകിട്ടു 3.30ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായാണ് ഉദ്ഘാടന ചടങ്ങ്. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ മുഖ്യാതിഥിയായി പങ്കെടുക്കും. സ്‌കൂള്‍ തല പരിപാടിയില്‍ ശിലാഫലകങ്ങളുടെ അനാച്ഛാദനവും ശിലാസ്ഥാപനവും എംഎല്‍എമാര്‍ നിര്‍വഹിക്കും.

NO COMMENTS