അ​ണ്ണാ ഹ​സാ​രെ നി​രാ​ഹാ​ര സ​മ​രം അവസാനിപ്പിച്ചു

300

ന്യൂഡല്‍ഹി: സാമൂഹ്യ പ്രവര്‍ത്തകനും ഗാന്ധിയനുമായ അ​ണ്ണാ ഹ​സാ​രെ നടത്തിവന്ന നി​രാ​ഹാ​ര സ​മ​രം അവസാനിപ്പിച്ചു. ​ലോ​ക്പാ​ല്‍ ബി​ല്‍ ന​ട​പ്പാ​ക്കു​ക, ക​ര്‍​ഷ​ക പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ക എന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉന്നയി​ച്ചാ​ണ് ഡ​ല്‍​ഹി​യി​ലെ രാം​ലീ​ല മൈ​താ​ന​ത്ത് കഴിഞ്ഞ ആറുദിവസമായി നിരാഹാരം നടത്തിവന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസുമായി നടത്തിയ ചര്‍ച്ചയിലാണ് നിരാഹാരം അവസാനിപ്പിക്കാനുള്ള തീരുമാനത്തില്‍ ഹസാരെ എത്തിച്ചേര്‍ന്നത്. കേന്ദ്ര കൃഷി വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും അദ്ദേഹത്തെ കാണാനായി രാംലീല മൈതാനത്ത് എത്തിയിരുന്നു.

NO COMMENTS