കൊല്ലത്തെ അമോണിയം പ്ലാന്റില്‍ ചോര്‍ച്ച

213

കൊല്ലം: കൊല്ലം ശക്തികുളങ്ങര അമോണിയം പ്ലാന്റില്‍ ചോര്‍ച്ച. കപ്പിത്താന്‍സ് നഗറിന് സമീപമുള്ള പ്ലാന്റിലാണ് ചോര്‍ച്ച ഉണ്ടായത്. വിഷവാതകം ശ്വസിച്ച നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. ഈ സമയത്ത് പ്ലാന്റിന് സമീപത്ത് ആറു ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇവരില്‍ നാലുപേര്‍ക്കാണ് പരുക്കേറ്റത്. സംഭവത്തെ തുടര്‍ന്ന് പാന്റിന് സമീപത്തു കൂടിയുള്ള ഗതാഗതം താത്കാലികമായി നിയന്ത്രിച്ചിട്ടുണ്ട്. പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. ചോര്‍ച്ച അടയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിച്ചുവരികയാണ്.സംഭവത്തിന് പിന്നാലെ സമീപത്തെ വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY