ഭീകരര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ‘എല്ലാ വഴികളും’ പരിഗണിക്കും ; പാക്കിസ്ഥാന് യുഎസിന്റെ മുന്നറിയിപ്പ്

251

വാഷിംഗ്ടണ്‍: പാകിസ്ഥാന് മുന്നറിയിപ്പുമായി വീണ്ടും യു എസ്. താലിബാന്‍ , ഹഖാനി ശൃംഖല എന്നീ ഭീകര സംഘടനകള്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ എല്ലാ വഴികളും പരിഗണിക്കുമെന്നാണ് വൈറ്റ് ഹൗസിന്റെ മുന്നറിയിപ്പ്. പാക്കിസ്ഥാനുമായി സുരക്ഷാ വിഷയം മാത്രമല്ല ഇന്നയിക്കുന്നതെന്നും ഭീകര സംഘടനകളെ ഉന്മൂലനം ചെയ്തില്ലെങ്കില്‍ യുഎസിന്റെ മുന്നില്‍ മറ്റു പല വഴികളുമുണ്ടെന്ന് ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
പാകിസ്ഥാനുള്ള സാമ്ബത്തിക സൈനിക സഹായങ്ങള്‍ അവസാനിപ്പിച്ചതിന് പിന്നാലെയാണ് യുഎസിന്റെ മുന്നറിയിപ്പ്.

NO COMMENTS