ഉത്തര കൊറിയന്‍ നേതൃത്വത്തെ തകര്‍ത്തു കളയുമെന്ന് അമേരിക്ക

269

ന്യൂയോര്‍ക്ക് : യുദ്ധമുണ്ടായാല്‍ ഉത്തര കൊറിയന്‍ നേതൃത്വത്തെ തകര്‍ത്തു കളയുമെന്ന് അമേരിക്ക. യുഎന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗത്തില്‍ സംസാരിക്കവെ യുഎസ് അംബാസഡര്‍ നിക്കി ഹാലെയാണ് ഉത്തര കൊറിയയോടുള്ള യുഎസ് നിലപാടു വ്യക്തമാക്കിയത്. അത്യാധുനിക ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം ഉത്തര കൊറിയ കഴിഞ്ഞ ദിവസം നടത്തിയതാണ് ട്രംപ് ഭരണകൂടത്തെ ചൊടിപ്പിച്ചത്.

ഉത്തര കൊറിയയുമായി യുദ്ധം ആഗ്രഹിക്കുന്നില്ല. പക്ഷേ യുദ്ധമുണ്ടായാല്‍ അത് കഴിഞ്ഞ ദിവസത്തെപ്പോലുള്ള പ്രകോപനങ്ങള്‍ മൂലമായിരിക്കുമെന്നും നിക്കി ഹാലെ വ്യക്തമാക്കി. മാത്രമല്ല, യുദ്ധമുണ്ടാകുകയാണെങ്കില്‍ ഉത്തര കൊറിയന്‍ ഭരണകൂടത്തെ നിശേഷം തകര്‍ത്തുകളയുമെന്നും, ഉത്തര കൊറിയയ്ക്ക് ഇപ്പോഴും പ്രധാനപ്പെട്ട സഹായം നല്‍കുന്നതു ചൈനയാണെന്നും, ഈ സാഹചര്യത്തില്‍ അങ്ങോട്ടുള്ള എണ്ണ വിതരണം അവസാനിപ്പിക്കണമെന്നു ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, എന്നാല്‍ ഇതുവരെ അതു നിര്‍ത്തലാക്കാന്‍ ചൈന തയാറായിട്ടില്ലെന്നും ഹാലെ ചൂണ്ടിക്കാട്ടി.

NO COMMENTS