ഉത്തരകൊറിയയുമായി ചര്‍ച്ചയ്ക്കുള്ള സാധ്യത അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് അമേരിക്ക

177

ബെയ്ജിങ് : ഉത്തരകൊറിയയുമായി ചര്‍ച്ചയ്ക്കുള്ള സാധ്യത അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി റെക്സ് ടിലേഴ്സണ്‍. യുദ്ധഭീഷണിയുടെ പശ്ചാത്തലത്തില്‍ ഉത്തരകൊറിയയുമായി നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ചൈനാ സന്ദര്‍ശനവേളയിലാണ് ടിലേഴ്സണ്‍ ഇക്കാര്യം പറഞ്ഞത്. ചൈനയാണോ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ മധ്യസ്ഥരാജ്യം എന്ന ചോദ്യത്തിന് ‘ഞങ്ങള്‍ക്ക് ഞങ്ങളുടേതായ വഴികളുണ്ട്’ എന്നായിരുന്നു ടിലേഴ്സന്റെ മറുപടി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നവംബര്‍ ആദ്യവാരം ഏഷ്യ സന്ദര്‍ശിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ചൈനയിലുമെത്തുന്നുണ്ട്. ഇതിന് മുന്നോടിയായാണ് ടിലേഴ്സണ്‍ ചൈനയിലെത്തിയത്. ഉത്തരകൊറിയയുമായി സംസാരിക്കാന്‍ യുഎസിന് മാര്‍ഗങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ഞങ്ങള്‍ക്ക് അവരോട് സംസാരിക്കാന്‍ കഴിയും. ഞങ്ങള്‍ സംസാരിക്കുന്നുണ്ട്’ അദ്ദേഹം പറഞ്ഞു.

NO COMMENTS