അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്‍റെ നിര്‍ണായക ധന അവലോകന യോഗം നാളെ

230

കൊച്ചി: അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്‍റെ നിര്‍ണായക ധന അവലോകന യോഗം നാളെ നടക്കാനിരിക്കെ ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ നിന്ന് കരകയറാന്‍ പ്രധാനമായും ഉറ്റുനോക്കുന്നത് അമേരിക്കയിലേക്കാണ്. ജപ്പാന്റെ കേന്ദ്ര ബാങ്കായ ബാങ്ക് ഒഫ് ജപ്പാനും നാളെ ധന നയം പ്രഖ്യാപിക്കും. പലിശ നിരക്കുകള്‍ സംബന്ധിച്ച്‌ ഇരു ബാങ്കുകളും കൈക്കൊള്ളുന്ന തീരുമാനങ്ങളായിരിക്കും ഈ വാരം ഇന്ത്യന്‍ ഓഹരി വിപണിയുടെ ഭാവി നിര്‍ണയിക്കുക.തൊഴിലസവരങ്ങളുടെ നിരക്ക് താഴ്ന്ന സാഹചര്യത്തില്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ തത്കാലം വര്‍ദ്ധിപ്പിക്കില്ലെന്നാണ് സൂചനകള്‍.ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപമൊഴുക്ക് തുടരാനും ഇതു സഹായകമാകും. ഫെഡറല്‍ റിസര്‍വ് പലിശ കൂട്ടിയാല്‍ അത് ഇന്ത്യന്‍ ഓഹരികള്‍ക്ക് തിരിച്ചടിയാകും. സാമ്ബത്തിക ഞെരുക്കത്തിലമരുന്ന ജപ്പാനെ കരകയറ്റാന്‍ ബാങ്ക് ഒഫ് ജപ്പാന്‍ സ്വീകരിക്കുന്ന നിലപാടുകള്‍ ഏഷ്യന്‍ ഓഹരി വിപണികളെയാകെ ആടിയുലയ്ക്കുമെന്നും ഉറപ്പാണ്.ക്രൂഡോയില്‍ വിലയാണ് ഇന്ത്യ ഉറ്റു നോക്കുന്ന മറ്റൊരു പ്രധാനഘടകം. വില താഴ്ന്നാല്‍, പ്രധാന ഇന്ധന ഓഹരികളുടെ മൂല്യം ഇടിയും. കഴിഞ്ഞവാരം സെന്‍സെക്സിന് 199 പോയിന്റും നിഫ്റ്റിക്ക് 87 പോയിന്റും നഷ്ടമായിരുന്നു. നിഫ്റ്റി 8,779ലും സെന്‍സെക്സ് 28,599ലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്.

NO COMMENTS

LEAVE A REPLY