പിതാവിനെ വെടിവച്ചു കൊന്നശേഷം സ്കൂളില്‍ വെടിയുതിര്‍ത്ത കൗമാരക്കാരന്‍ പിടിയില്‍

194

യുഎസ്• പിതാവിനെ വീട്ടിനുള്ളില്‍ വെടിവച്ചു കൊന്നശേഷം സൗത്ത് കാരലിനയിലെ ടൗണ്‍വൈല്‍ എലിമെന്ററി സ്കൂളിലെത്തി കുട്ടികള്‍ക്കു നേരെ വെടിയുതിര്‍ത്ത കൗമാരക്കാരനെ അഗ്നിശമനസേനാംഗം സാഹസികമായി കീഴടക്കി.ടൗണ്‍വൈല്‍ വൊളന്റിയര്‍ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിലെ ജയ്മി ബ്രൂക്ക് ആണു വന്‍ദുരന്തം ഒഴിവാക്കിയത്. സ്കൂളിനു രണ്ടു മൈല്‍ അകലെയുള്ള വീട്ടില്‍ പിതാവ് ജഫ്രി ഓസ്ബോണിനെ (47) വെടിവച്ചുവീഴ്ത്തിയശേഷം കൗമാരക്കാരന്‍ ഒരു ട്രക്കോടിച്ച്‌ സ്കൂളിലെത്തിയാണ് രണ്ടു വിദ്യാര്‍ഥികള്‍ക്കും ഒരു അധ്യാപികയ്ക്കും നേരെ വെടിയുതിര്‍ത്തത്.വിദ്യാര്‍ഥികള്‍ക്ക് കാലിലും അധ്യാപികയ്ക്ക് ചുമലിലും പരുക്കേറ്റു. സംഭവത്തിനു പിന്നില്‍ വംശീയതയോ ഭീകരബന്ധമോ ഇല്ലെന്ന് അധികൃതര്‍ പറഞ്ഞു.