മധ്യപ്രദേശില്‍ വയോധികയുടെ മൃതദേഹം വീട്ടിലെത്തിക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍ തയാറായില്ല

195

ഭോപ്പാല്‍: മധ്യപ്രദേശിലെ സിയോനി ജില്ലയില്‍ വയോധികയുടെ മൃതദേഹം വീട്ടിലെത്തിക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍ തയാറായില്ല. തുടര്‍ന്ന് മൃതദേഹം മകന്‍ ബൈക്കിലേറ്റി വീട്ടിലെത്തിക്കേണ്ടി വന്നു. മധ്യപ്രദേശിലെ ഉലട്ട് ഗ്രാമത്തിലാണ് സംഭവം നടന്നത്.മകനായ ഭീംറാവോ രോഗബാധിതതയായ മാതാവ് പാര്‍വതി ഭായി(70) യെ സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്കു കൊണ്ടുപോകുംവഴിയാണ് അവര്‍ മരിച്ചത്. തുടര്‍ന്ന് ഭീംറാവോ 108ല്‍ വിളിച്ച്‌ ആംബുലന്‍സിന്റെ സഹായം തേടി. പത്തുമിനിറ്റിനുള്ളില്‍ ആംബുലന്‍സ് ഡ്രൈവര്‍ എത്തിയെങ്കിലും മൃതദേഹം കയറ്റാന്‍ വിസമ്മതിക്കുകയായിരുന്നെന്നു.തുടര്‍ന്ന് ബൈക്കില്‍ മൃതദേഹവുമായി 12 കിലോമീറ്ററാണിയാള്‍ സഞ്ചരിച്ചത്.എന്നാല്‍ മൃതദേഹം കയറ്റുന്നത് ആംബുലന്‍സ് സേവനത്തിന്റെ ചട്ടത്തില്‍ വരുന്നതല്ലെന്നാണ് ആംബുലന്‍സ് സര്‍വീസ് ജില്ലാ കോര്‍ഡിനേറ്റര്‍ വ്യക്തമാക്കിയത്. സംഭവത്തില്‍ ആംബുലന്‍സ് സര്‍വീസിന്റെ സംസ്ഥാന കോര്‍ഡിനേറ്ററില്‍നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.ഒഡിഷയില്‍ ആംബുലന്‍സ് കിട്ടാതെ ഭാര്യയുടെ മൃതദേഹം 10 കിലോമീറ്റര്‍ ചുമന്ന വാര്‍ത്തയും ചികിത്സ കിട്ടാതെ 12 കാരന്‍ പിതാവിന്റെ തോളില്‍ കിടന്നു മരിച്ച വാര്‍ത്തയും വന്നതിന് പിന്നാലെയാണിത്.

NO COMMENTS

LEAVE A REPLY