നികുതി വെട്ടിപ്പ് ; നടി അമല പോളിനെ ചോദ്യം ചെയ്യുന്നു

261

കൊച്ചി: പുതുച്ചേരിയില്‍ വ്യാജ മേല്‍വിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കേസില്‍ നടി അമല പോള്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരായി. അമലയെ ക്രൈബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്. നേരത്തെ, ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരാകണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
പുതുച്ചേരിയിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയുടെ പേരിലാണ് അമല പോളിന്റെ വാഹനം രജിസ്റ്റര്‍ ചെയ്തത്. 20 ലക്ഷം രൂപയുടെ നികുതിയാണ് ഈ ക്രമക്കേടിലൂടെ സംസ്ഥാന സര്‍ക്കാരിന് നഷ്ടമായത്.

NO COMMENTS