അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയാകുമെന്ന് സൂചന

234

ന്യൂഡല്‍ഹി: ബിജെപി നേതാവ് അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയാകുമെന്ന് സൂചന. കണ്ണന്താനം ഉള്‍പ്പെടെ ഒമ്ബത് പുതിയ മന്ത്രിമാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അശ്വനി കുമാര്‍ ചൗബെ, ശിവപ്രതാപ് ശുക്ല, വീരേന്ദ്രകുമാര്‍, അനന്ത്കുമാര്‍ ഹെഗ്ഡേ, രാജ്കുമാര്‍ സിംഗ്, ഗജേന്ദ്ര സിംഗ് ശെഖാവത്ത്, സത്യപാല്‍ സിംഗ്, ഹര്‍ദീപ് സിംഗ് പുരി എന്നിവരും നാളെ കണ്ണന്താനത്തോടൊപ്പം സത്യപ്രതിജ്ഞ ചെയ്യും. നിര്‍മലാ സീതാരാമന്‍ ക്യാബിനറ്റ് പദവിയിലേക്ക് വരുമെന്നാണ് വിവരം.