ടൂറിസം മേഖലയില്‍ കേരളത്തിന് 444 കോടി രൂപ അനുവദിച്ചതായി അല്‍ഫോണ്‍സ് കണ്ണന്താനം

191

തൃശൂര്‍ : ടൂറിസം മേഖലയില്‍ കേരളത്തിന് 444 കോടി രൂപയുടെ കേന്ദ്രഫണ്ട് അനുവദിച്ചതായി കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ടൂറിസം മേഖലയില്‍ കേരളവുമായി പരസ്പരസഹകരണത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും കേരളത്തിന് അടിക്കടി കേന്ദ്രഫണ്ട് അനുവദിക്കുമ്പോള്‍ ദില്ലിയിലുളള പലര്‍ക്കും അതില്‍ അസ്വസ്ഥത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല് ഈ സഹകരണം അത്ര എളുപ്പമല്ലെന്ന് ചടങ്ങില്‍ പങ്കെടുത്ത ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഓര്‍മ്മപ്പെടുത്തി. പ്രസാദം പദ്ധതിയുടെ ഉദ്ഘാടനം ഗുരുവായൂരില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാരിന്റെ പ്രസാദം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗുരുവായൂരില്‍ നടപ്പാക്കുന്ന 49 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ മന്ത്രി ഉദ്ഘാടനം ചെയ്തു.

NO COMMENTS